പരീക്ഷക്കായി പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനിയെ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തി

single-img
8 April 2021

പുലർച്ചെ പരീക്ഷ എഴുതാൻ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു. പാലാ വെള്ളിയേപ്പള്ളി ടിൻറു മരിയ ജോൺ എന്ന 26കാരിയ്ക്കാണ് വെട്ടേറ്റത്. വെട്ടേറ്റു ചോര വാർന്ന നിലയിൽ വഴിയിൽ ടിൻ്റുവിനെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ടിൻ്റുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്യ്തതായാണ് റിപ്പോർട്ട്.

ഇന്നലെ രാവിലെയാണ് സംഭവം. എറണാകുളത്ത് പരീക്ഷ എഴുതുന്നതിനായാണ് ടിൻ്റു രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. രാവിലെ അഞ്ചു മണിയോടെ വീട്ടിൽ നിന്നിറങ്ങിയ തന്നെ വീടിനു 150 മീറ്റർ അകലെ വച്ച് ആരോ അടിക്കുകയായിരുന്നു എന്ന് ടിൻ്റു പൊലീസിനു മൊഴി നൽകി. അക്രമി മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ വ്യായാമത്തിനിറങ്ങിയ ആളുകളാണ് പരുക്കേറ്റ് കിടക്കുന്ന യുവതിയെ കണ്ടത്.

പാല പൊലീസും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.