മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു

single-img
8 April 2021

മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും.

നേരത്തെ മുഖ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലാണ് മുഖ്യമന്ത്രി. നിലവില്‍ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

മകള്‍ വീണയ്ക്കാണ് കുടുംബത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്. മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പുറത്ത് പരിപാടികള്‍ക്കൊന്നും പോകാതെ ഹോം ക്വാറന്റീനിലായിരുന്നു.