റമദാനില്‍ വിശ്വാസികളെ സ്വീകരിക്കുന്നതിനായി മക്ക ഒരുങ്ങി

single-img
8 April 2021

റമദാനില്‍ മക്കയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഹറം പള്ളിയില്‍ നമസ്‌കാരത്തിനും ഉംറക്കുമെത്തുന്ന വിശ്വാസികള്‍ക്കും പ്രത്യേകം ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളവും വിശ്വാസികളെ സ്വീകരിക്കുന്നതിനായി ഒരുങ്ങി കഴിഞ്ഞു. റമദാനില്‍ പ്രതിദിനം അരലക്ഷം പേര്‍ക്ക് ഉംറ ചെയ്യാനും ഒരു ലക്ഷം പേര്‍ക്ക് നമസ്‌കാരം നിര്‍വ്വഹിക്കാനാകും വിധമാണ് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. റമദാനില്‍ മക്കയിലെ ഹറം പള്ളിയിലെത്തുന്ന വിശ്വാസികള്‍ക്ക് സേവനം ചെയ്യുന്നതിനായി സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെയുള്ള പരിശീലനം ലഭിച്ച നാലായിരത്തി അഞ്ഞൂറോളം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.

ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനും, തിരിച്ചയക്കുന്നതിനുമായി നോര്‍ത്ത് ടെര്‍മിനലിലും, ഒന്നാം നമ്പര്‍ ടെര്‍മിനലിലും ക്രമീകരണങ്ങള്‍ സജ്ജീകരിക്കുകയാണ്.