ഇടതുമുന്നണി എൺപത്തിയഞ്ചോ അതില്‍ കൂടുതലോ സീറ്റുകൾ നേടുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

single-img
8 April 2021

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി എൺപത്തിയഞ്ചോ അതിലധികമോ സീറ്റുകൾ നേടാമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ശക്തമായ ത്രികോണമത്സരം നടക്കുന്ന മഞ്ചേശ്വരം, നേമം, കോന്നി എന്നീ മണ്ഡലങ്ങളിൽ ബിജെപിക്ക് അനുകൂലമായ ഫലം ഉണ്ടാവില്ലെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.

തലസ്ഥാനത്തെ കഴക്കൂട്ടത്ത് 5000-10000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തങ്ങൾ വിജയിക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനാവുമെന്നാണ് ഇടതുമുന്നണി വിലയിരുത്തൽ.

തിരുവനന്തപുരം ജില്ലയിൽ കോവളം സീറ്റ് മാത്രമാണ് യുഡിഎഫിന് ഉറപ്പുള്ളത്. മറ്റുള്ള സീറ്റുകളിലെല്ലാം എൽഡിഎഫ് വിജയം നേടുമെന്നും റിപ്പോർട്ടിലുണ്ട്.അതേസമയം, 93 സീറ്റുകൾ വരെ നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. സിറ്റിങ് സീറ്റുകളിൽ 90 ശതമാനവും നിലനിർത്താനാവുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.