കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന്റെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടി

single-img
8 April 2021

കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന്റെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടി. അധ്യായന വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി കണ്‍സഷന്‍ സൗകര്യം നല്‍കിയിരുന്നത്. എന്നാല്‍ കോവിഡ് 19 തിന്റെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്സി ഉള്‍പ്പെടെയുള്ള പൊതു പരീക്ഷകളുടെ തീയതി ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ നിലവിലുള്ള വിദ്യാര്‍ത്ഥി കണ്‍സഷന്‍ കാലാവധി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു