മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ വീഴും; വരുന്നത് രാഷ്ട്രപതി ഭരണം; വെല്ലുവിളിയുമായി ബിജെപി

single-img
8 April 2021

കോണ്‍ഗ്രസ്- ശിവസേന ഉള്‍പ്പെടുന്ന മഹാവിഘാസ് അഘാഡി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ബിജെപിയുടെ വെല്ലുവിളി. നിലവിലെ താക്കറെ സര്‍ക്കാരില്‍ നിന്നും കൂടുതല്‍ മന്ത്രിമാര്‍ രാജിവെച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഉടന്‍ ഉണ്ടാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീല്‍ പറഞ്ഞു.

’അടുത്ത 15 ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെക്കും. കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ കോടതിയിലേക്ക് പോകുന്നതോടെയാണ് ഇരുവരും രാജിവെക്കുക. ഈ സര്‍ക്കാര്‍ കാര്യത്തിലും കേന്ദ്രത്തെ പഴിക്കുന്നുണ്ടല്ലോ. എന്നാല്‍ എന്തുകൊണ്ട് സംസ്ഥാനം കേന്ദ്രഭരണത്തിന്റെ കീഴില്‍ കൊണ്ടുവന്നുകൂട.’ ചന്ദ്രകാന്ത് പട്ടീല്‍ പറഞ്ഞു.

വിവിധ മന്ത്രിമാരുടെ പണപ്പിരിവ് വിവാദത്തിന് പിന്നാലെയാണ് ബിജെപിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. അംബാനി കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയാണ് പണപ്പിരിവ് ആരോപണത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി എന്‍ഐഎ കോടതിക്ക് കത്ത് നല്‍കിയത്.

കസ്റ്റഡി മരണകേസില്‍ 2004 മുതല്‍ സസ്‌പെന്‍ഷനിലായിരുന്ന വാസയെ സര്‍വ്വീല്‍ തിരിച്ചെടുക്കണമെങ്കില്‍ 2 കോടി നല്‍കണമെന്ന് ആഭ്യന്തരമന്ത്രിയായിരുന്നു അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നാണ് കത്തില്‍ പറയുന്നത്. ഗതാഗതമന്ത്രി അനില്‍ പരബ് 50 കോടി പിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടെന്നും കത്തില്‍ പറയുന്നു.