കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് എന്തുകൊണ്ട് മാറ്റിയെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

single-img
7 April 2021

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണം അറിയിക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം. കേരളത്തിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി തീരും മുന്‍പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. മറ്റന്നാള്‍ ഹരജി വീണ്ടും പരിഗണിക്കും.

നിയമസഭാ സെക്രട്ടറിയും എസ് ശര്‍മ എംഎല്‍എയുമാണ് കോടതിയെ സമീപിച്ചത്. ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ആ തിയ്യതി റദ്ദാക്കുകയായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. നിലവിലെ സഭയുടെ കാലാവധി അടുത്ത മാസമാണ് തീരുന്നത്. അതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടന്നാല്‍ മാത്രമേ നിലവിലെ എംഎല്‍എമാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയൂ. ഇക്കാര്യമാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.