സുകുമാരന്‍ നായര്‍ രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആര്‍ജവം കാണിക്കണം എ. കെ ബാലന്‍

single-img
7 April 2021
film industry drug use ak balan

സുകുമാരന്‍ നായര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി എ. കെ ബാലന്‍. രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആര്‍ജവം സുകുമാരന്‍ നായര്‍ കാണിക്കണമെന്ന് എ. കെ ബാലന്‍ പറഞ്ഞു. രാഷ്ട്രീയം പറയുന്നതില്‍ എതിര്‍പ്പില്ല. രാഷ്ട്രീയമായി നേരിടാന്‍ പറ്റാത്തതുകൊണ്ടാണ് ദൈവത്തിന്റെ പേരു പറയുന്നത്. ഭരണഘടനാ വിരുദ്ധമായി പറഞ്ഞതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതെന്നും എ. കെ ബാലന്‍ കോഴിക്കോട് പറഞ്ഞു.

ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദത്തിലായത്. ജി. സുകുമാരന്‍ നായരുടെ രാഷ്ട്രീയ താത്പര്യം തുറന്നു കാണിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. സുകുമാരന്‍ നായരുടെ പ്രസ്താവന നായര്‍ സമൂഹം പോലും അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു.