വോട്ട് ചെയ്യാന്‍ എത്തിയവരെ കാട്ടുപന്നി ആക്രമിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

single-img
6 April 2021

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പര്‍ 156 ലെ വോട്ടര്‍മാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വോട്ട് ചെയ്യാന്‍ വന്നപ്പോഴായിരുന്നു അപകടം.