ശബരിമല വിഷയം UDF ദുരുപയോഗം ചെയ്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എ.കെ.ബാലന്‍

single-img
6 April 2021
film industry drug use ak balan

ശബരിമല വിഷയം ദുരുപയോഗം ചെയ്ത യുഡിഎഫിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് നിയമ മന്ത്രി എ കെ ബാലന്‍. യുഡിഎഫ് നേതാക്കളും ജി സുകുമാരന്‍ നായരും വിശ്വാസത്തെ പ്രചാരണത്തിന് ഉപയോഗിക്കുന്നു. ദൈവവിശ്വാസികള്‍ മുഴുവന്‍ യുഡിഎഫിന്റെ കീശയില്‍ അല്ലെന്നും ബാലന്‍.

വോട്ടെടുപ്പ് തുടങ്ങിയ ഒരു മണിക്കൂറിനകമാണ് ഈ തെരഞ്ഞെടുപ്പ് അവിശ്വാസികളും വിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന സന്ദേശം യുഡിഎഫ് നേതാക്കളും എന്‍എസ്എസ് നേതാവ് ജി സുകുമാരന്‍ നായരും നല്‍കിയത്. ഇത് അത്യന്തം ഗുരുതരമായ ആരോപണമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാനുള്ള ഗൂഢാലോചനയാണിത്.

ഇത് ഭരണഘടന വിരുദ്ധവും ആര്‍പി ആക്ടിന് വിരുദ്ധവുമാണ്. മാധ്യമങ്ങള്‍ ഇത് പ്രദര്‍ശിപ്പിക്കുന്നത് തടയണം. യുഡിഎഫ് അവസാന ആയുധമായി വിശ്വാസത്തെ കണ്ടെത്തിയിരിക്കുന്നു. വികസനം പോലെയുള്ള വിഷയങ്ങള്‍ പറഞ്ഞ് വോട്ട് കിട്ടില്ലെന്ന മനസിലായ യുഡിഎഫിന്റെ അവസാന നീക്കമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും ബാലന്‍. ഇതാണ് അവരുടെ കൈയിലുള്ള ബോംബെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.