ഇടതുപക്ഷത്തിന് ചരിത്ര വിജയം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
6 April 2021

എല്‍ഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരായ ദുരാരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന് തകര്‍ത്ത് കളയാമെന്ന് ചിലര്‍ വിചാരിച്ചു. എന്നാല്‍ ഒന്നും നടന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാന്‍ യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികള്‍ ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഭാര്യ കമലയ്ക്കൊപ്പമാണ് ധര്‍മടത്തെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനായി എത്തിയത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, ജെ.മേഴ്സിക്കുട്ടിയമ്മ, എ.സി മൊയ്തീന്‍, ഇ.ചന്ദ്രശേഖരന്‍, ഇ.പി.ജയരാജന്‍ എന്നിവരും വിവിധ ജില്ലകളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി.