തെലങ്കാനയില്‍ വിവാഹത്തില്‍ പങ്കെടുത്ത 87 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
5 April 2021

തെലങ്കാനയില്‍ വിവാഹത്തില്‍ പങ്കെടുത്ത 87 ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിസാമാബാദ് ജില്ലയിലെ ഹന്‍മാജിപെട്ട് എന്ന സ്ഥലത്താണ് സംഭവം. മുന്നൂറ്റി എഴുപത് പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ചിലര്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരേയും ക്വാറന്റീനിലാക്കുകയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. ഹന്‍മാജിപെട്ടില്‍ തന്നെയാണ് ആരോഗ്യവിഭാഗം ഐസൊലേഷന്‍ സെന്റര്‍ തുടങ്ങിയിരിക്കുന്നത്. കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.