കാഞ്ഞിരപ്പള്ളിയുടെ ശബ്ദമാകാൻ നിശബ്ദ പ്രചരണവുമായി കണ്ണന്താനം

single-img
5 April 2021

കാഞ്ഞിരപ്പള്ളിയുടെ ശബ്ദമാകാൻ തിരഞ്ഞെടുപ്പിന്റെ തലേന്ന് നിശബ്ദ പ്രചരണം നടത്തി അൽഫോൻസ് കണ്ണന്താനം. കാഞ്ഞിരപ്പള്ളി കോടതിയിലും ,താലൂക്ക് ആശുപത്രിയിലും കോടതിയിലെത്തി അഭിഭാഷകരോടും വോട്ടഭ്യർത്ഥന നടത്തി

തുടർന്ന് കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിലെത്തി ജീവനക്കാരോടും, സന്ദർശകരോടും വോട്ടഭ്യർത്ഥിച്ചു., ബി.ജെ പി.ജില്ലാ പ്രസിഡൻ്റ് നോബിൾ മാത്യുവും നിശബ്ദ വോട്ടഭ്യർത്ഥനക്കായി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

നേരത്തെ മറ്റ് രാഷ്ട്രീയക്കാരെപ്പോലെ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കാനോ മുതലക്കണ്ണീരൊഴുക്കാനൊ താൻ തയ്യാറല്ലെന്നും വിജയിച്ചാല്‍ മണിമല മേജര്‍ കുടിവെള്ള പദ്ധതി നടപ്പാക്കി 5 പഞ്ചായത്തുകളിലേയും കുടിവെള്ളക്ഷാമം മാറ്റുന്നതിനും ശബരി എയര്‍പോര്‍ട്ടിനും പ്രഥമ പരിഗണന നല്‍കുമെന്നും കണ്ണന്താനം വ്യക്തമാക്കിയിരുന്നു.