തലശേരിയില്‍ കോണ്‍ഗ്രസ് ആരുടെയും വോട്ടും സ്വീകരിക്കുമെന്ന് കെ സുധാകരന്‍

single-img
5 April 2021
k sudhakaran kpcc president

തലശേരിയില്‍ യുഡിഎഫ് ആരുടെയും വോട്ടും സ്വീകരിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ബിജെപിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞാല്‍ തങ്ങളെന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. തലശേരിയില്‍ ഷംസീറിനെ തോല്‍പിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. അതിനായി ഏത് വോട്ടും വാങ്ങും. പക്ഷെ ബിജെപിക്കാരോട് വോട്ട് ചോദിക്കാനൊന്നും തങ്ങളില്ലെന്ന് കെ സുധാകരന്‍.

അതേസമയം തലശേരിയില്‍ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ നേതൃത്വത്തെ തള്ളി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞതാണ് ശരിയെന്നും പിന്തുണ സി ഒ ടി നസീറിനാണെന്നും വി മുരളീധരന്‍ പറഞ്ഞു. ബിജെപിയില്‍ ജില്ലാ നേതാക്കളേക്കാള്‍ വലുതാണ് സംസ്ഥാന നേതാക്കളെന്നും വി മുരളീധരന്‍ പറഞ്ഞു. തലശേരിയില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് മനഃസാക്ഷി വോട്ട് ആഹ്വാനവുമായി ബിജെപി രംഗത്തെത്തിയത്.