നാടിനും നന്മയ്ക്കും വേണ്ടി വിജയിക്കും, അല്‍ഫോണ്‍സ് കണ്ണന്താനം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാവ്

single-img
5 April 2021

വാഗ്ദാനമല്ല, നടപ്പാക്കും എന്ന വാക്കാണ് നല്‍കുന്നതെന്ന് പറഞ്ഞ സ്ഥാനാര്‍ത്ഥി, സാധാരണക്കാരനോടൊപ്പം നിലകൊണ്ട വ്യക്തിത്വം, മനുഷ്യരുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവ്, ഇതൊക്കെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിത്യസ്തനാക്കുന്നത്. കോട്ടയം ജില്ലയിലെ കാഞ്ഞിരിപ്പള്ളിയില്‍ ബിജെപിയെ പ്രതിനിധീകരിച്ച് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം.

കെ. ജെ. അല്‍ഫോന്‍സ് കണ്ണന്താനം 1953-ല്‍ ജനിച്ചു. 1979-ലാണ് ഐ.എ.എസ് പദവി ലഭിക്കുന്നത്. ദേവികുളം സബ്കളക്ടര്‍, ‘മില്‍മ’ മാനേജിങ്ങ് ഡയറക്ടര്‍,കോട്ടയം ജില്ലാ കളക്ടര്‍, ഡല്‍ഹി ഡവലപ്പ്‌മെന്റ് അതോറിറ്റി കമ്മീഷണര്‍, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ടൈം ഇന്റര്‍നാഷണല്‍ മാഗസീന്‍ തിരഞ്ഞെടുത്തു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് സെപ്റ്റംബര്‍ 3, 2017 നു സ്ഥാനം ഏറ്റെടുത്തു.

കാഞ്ഞിരപ്പള്ളി ബൈ പാസ് റോഡ് പൂര്‍ത്തീകരിക്കും, മണിമല ജലസേചന പദ്ധതി 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും, മൂവാറ്റുപുഴ പുനലൂര്‍ ഹൈവേ പദ്ധതി യാഥാര്‍ത്ഥ്യമാകും,
താലൂക്ക് ജനറല്‍ ആശുപത്രിയെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഉയര്‍ത്തും,
വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായങ്ങള്‍, സ്ത്രീ ശാക്തീകരണം എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും,തുടങ്ങിയവയാണ് പ്രധാന വാഗ്ധാനങ്ങള്‍.

മൂന്ന് തവണ മികച്ച കളക്ടര്‍ അവാര്‍ഡ് നേടിയിട്ടുണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം. ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ 14000 ത്തിലധികം അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.