എന്തുകൊണ്ട് കേരളത്തിൽ വീണ്ടും എൽ ഡി എഫ് അധികാരത്തിൽ വരണം; കെ ആര്‍ മീര പറയുന്നു

single-img
4 April 2021

എന്തുകൊണ്ട് കേരളത്തിൽ വീണ്ടും എൽ ഡി എഫ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നു എന്നതിന് കാരണങ്ങൾ വ്യക്തമാക്കി എഴുത്തുകാരി കെആർ മീര. തന്റെ ഈ ആഗ്രഹത്തിന്റെ പിന്നിൽ രണ്ട് മൂന്ന് കാരണങ്ങളാണുള്ളത്. നാം മഹാമാരിയുടെ രണ്ടാം തരംഗം പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. ഇടതുമുന്നണിയുടെ മികച്ച ഭരണപാടവും ഇനി ഒരു മഹാമാരി വന്നാലും കേരളത്തെ സംരക്ഷിക്കാൻ ഉതകുന്നതാണെന്നും മീര പറയുന്നു.

സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്രത്തിനും സംരക്ഷണമേകാൻ തൽക്കാലം ഇടതുപക്ഷമേ ജനങ്ങൾക്ക് മുമ്പിലുള്ളൂവെന്നും കെ ആർ മീര അഭിപ്രായപ്പെട്ടു. ഇതോടൊപ്പം തന്നെ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നാൽ മാധ്യമങ്ങൾ സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുമെന്നും അതിലൂടെ ജനാധിപത്യം നിലനിൽക്കുമെന്നും തൃത്താലയിൽ എൽഡിഎഫ് സ്ഥാനാർഥി എം.ബി രാജേഷിൻറെ പ്രചാരണ പരിപാടിയിൽ സംസാരിക്കവേ കെ ആർ മീര പറഞ്ഞു.

ഇപ്പോഴുള്ളതില്‍ ഏറ്റവും മികച്ച പാർലമെൻറേറിയനാണ് എം ബി രാജേഷെന്നും അദ്ദേഹം നിയമസഭയില്‍ തൃത്താലയിൽ നിന്നും പ്രതിനിധിയായി വരികയാണെങ്കിൽ ഇടത്ഭരണത്തിൽ മന്ത്രിയായിട്ടാണ് കാണുന്നതെന്നും കെ ആർ മീര കൂട്ടിച്ചേര്‍ത്തു.