അസമില്‍ കൊവിഡില്ല; സംശയമുള്ളവര്‍ക്ക് വന്ന് നോക്കാമെന്ന് ബിജെപി മന്ത്രി

single-img
4 April 2021

അസമില്‍ നിലവില്‍ കൊവിഡ് ഇല്ലെന്നുംഅതുകൊണ്ടുതന്നെ മാസ്‌ക് നിര്‍ബന്ധമായി ധരിക്കേണ്ടതില്ലെന്നും പറഞ്ഞ അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. എന്നാല്‍, വിമര്‍ശനങ്ങളുയരുമ്പോഴും തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് തന്നെ ഹിമന്ത പറയുകയും ചെയ്യുന്നു. താന്‍ നടത്തിയ പ്രസ്താവന തമാശയായി തോന്നുന്നവര്‍ അസമില്‍ വന്നു നോക്കൂവെന്നായിരുന്നു ഹിമന്ത നല്‍കിയ മറുപടി.

‘അസമിലെ ജനങ്ങളോട് മാസ്‌ക് ധരിക്കണ്ട എന്ന് ഞാന്‍ പറഞ്ഞത് തമാശയായി തോന്നുവരുണ്ടെങ്കില്‍ നിങ്ങള്‍ അസമിലേക്ക് വരൂ. ഞങ്ങള്‍ കൊവിഡിനെ എങ്ങനെയാണ് പിടിച്ചുകെട്ടിയതെന്ന് കാണിച്ചുതരാം. ഡല്‍ഹി , മഹാരാഷ്ട്ര, കേരള എന്നിവിടങ്ങളില്‍ നിന്നെല്ലാം വിത്യസ്തമായി വളരെ മികച്ച രീതിയിലാണ് അസമില്‍ കൊവിഡിനെ പ്രതിരോധിക്കുന്നത്’, ഹിമന്ത പറഞ്ഞു.തങ്ങള്‍ എല്ലാവര്‍ഷവും പോലെ ഇത്തവണയുംസംസ്ഥാനത്തിന്റെ തനത് ഉത്സവമായ ബിഹു ആഘോഷിക്കുമെന്നും യാതൊരു നിയന്ത്രണങ്ങളുമുണ്ടാകില്ലെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.