പാലായിൽ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നെന്ന യുഡിഎഫ് ആരോപണം; യുഡിഎഫ് പാലായിലെ ജനങ്ങളെ ആക്ഷേപിക്കുന്നെന്ന് ജോസ് കെ മാണി

single-img
4 April 2021

പാലായില്‍ ഇടത് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി പണം നല്‍കി വോട്ട് നേടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. പരാജയ ഭീതിയില്‍ ഇടത് മുന്നണി പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് യുഡിഎഫ് ജില്ല കണ്‍ വീനര്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. യുഡിഎഫിന്റെ ആരോപണത്തിന് മറുപടിയുമായി ജോസ് കെ മാണി തന്നെ രംഗത്ത് വന്നു.

പാലയിലെ ജനങ്ങളെ ആക്ഷേപിക്കുന്നതാണ് യുഡിഎഫിന്റെ ആരോപണങ്ങളെന്ന് ജോസ് കെ മാണി. പ്രചാരണത്തിന്റെ അവസാന ഘട്ടമെത്തിയതോടെ മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാലയില്‍ നടക്കുന്നത്. അവസാന നിമിഷം ഉണ്ടായേക്കാവുന്ന അടിയൊഴുക്കുകളാകും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്ന മനസിലാക്കിയ മുന്നണികള്‍ പരസ്പരം ആരോപണങ്ങളുമായി പ്രതിരോധം തീര്‍ക്കുകയാണ്.