ഇരിങ്ങാലക്കുട തെരഞ്ഞെടുത്തത് ശക്തരായ എതിരാളികള്‍ക്കെതിരെ മത്സരിക്കാന്‍ വേണ്ടി: ജേക്കബ് തോമസ്

single-img
4 April 2021

ഇത്തവണ തെരഞ്ഞെടുപ്പിൽ ശക്തരായ എതിരാളികള്‍ക്കെതിരെ മത്സരിക്കാന്‍ വേണ്ടിയാണ് ഇരിങ്ങാലക്കുട തന്നെ താൻ തെരഞ്ഞെടുത്തതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ്. കേരളത്തിലെ ചാലക്കുടി, തൃശ്ശൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കും തന്നെ പരിഗണിച്ചിരുന്നെന്നും എന്നാല്‍ ഇരിങ്ങാലക്കുട തെരഞ്ഞെടുക്കുകയായിരുന്നെന്നും ജേക്കബ് തോമസ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എനിക്ക് ശക്തരായ എതിരാളികള്‍ വേണം. വെല്ലുവിളികള്‍ ഉണ്ടായാല്‍ മികച്ചത് നല്‍കാനാവുമെന്ന് പ്രതീക്ഷിക്കുന്നു’, അദ്ദേഹം പറഞ്ഞു.അതേസമയം, മുന്‍ നഗരസഭാ കൗണ്‍സിലറും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയുമായ ആര്‍ ബിന്ദുവാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. തോമസ് ഉണ്ണിയാടനാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി.