ഇന്ത്യക്കാരുടേതടക്കം 50 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യമായതായി റിപ്പോര്‍ട്ട്

single-img
4 April 2021

50 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറും മറ്റ് അടിസ്ഥാന വിവരങ്ങളുമുള്‍പ്പെടെ പരസ്യമാക്കി ഹാക്കര്‍. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഹാക്കര്‍ വെബ്‌സൈറ്റുകളില്‍ കാണുന്ന ഫേസ്ബുക്കുമായി ബന്ധപ്പെടുത്തിയ വിവരങ്ങളാണ് ഇതിലുള്ളതെന്നാണ് വിദഗ്ദരുടെ നിഗമനം. ഇന്ത്യയുള്‍പ്പെടെ 106 രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളുടെ വിവരങ്ങളാണ് പരസ്യമായത്. ഇസ്രായേലി സൈബര്‍ ക്രൈം ഇന്റലിജന്‍സ് കമ്പനിയായ ഹഡ്സണ്‍ റോക്കിന്റെ സഹസ്ഥാപകന്‍ ആലണ്‍ ഗാലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

അതേസമയം, ഹാക്കര്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഏറെ പഴക്കമുള്ളതാണെന്നും 2019ല്‍ പരിഹരിച്ച ഒരു പ്രശ്‌നത്തിന്റെ ഭാഗമാണെന്നും ഫേസ്ബുക്ക് അറിയിച്ചു. 60 ലക്ഷം ഇന്ത്യക്കാരുടെയും 3.2 കോടി അമേരിക്കക്കാരുടെയും 1.1 കോടി യു.കെ സ്വദേശികളുടെയും വിവരങ്ങള്‍ പരസ്യമായിട്ടുണ്ട്. ഫോണ്‍ നമ്പര്‍, ഫേസ്ബുക്ക് ഐ.ഡി, ജനന തീയതിയുള്‍പ്പെടെയുള്ള വിവരങ്ങളാണ് പരസ്യമായിരിക്കുന്നത്. ചില അക്കൗണ്ടുകളുടെ ഇ- മെയില്‍ അഡ്രസും പരസ്യമായാതായി റിപ്പോര്‍ട്ടുണ്ട്.