ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷം; പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചു

single-img
4 April 2021
narendra modi fuel price

ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിശക്തമാകുന്നു. ആദ്യ തരംഗത്തില്‍ റിപ്പോ4ട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകളാണ് രണ്ടാം തരംഗത്തിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 93249 പുതിയ കോവിഡ് കേസുകളാണ്. കഴിഞ്ഞ വ4ഷം സെപ്റ്റംബര്‍ പകുതിക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയ4ന്ന പ്രതിദിന നിരക്കാണിത്. അഞ്ഞൂറിലധികം പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലാണ് ആകെ കേസുകളുടെ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്യുന്നത്. അരലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചു. വാക്‌സിന്‍ വിതരണവും ചര്‍ച്ച ചെയ്തു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്ര, ആരോഗ്യ സെക്രട്ടറി ഡോ. വിനോദ് പോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.