കര്‍ഷക നേതാവ് രാകേഷ് ടികായതിനെ ആക്രമിച്ചത് പബ്ലിസിറ്റിക്ക് വേണ്ടി; പോലീസിനോട് എ ബി വി പി നേതാവിന്റെ കുറ്റസമ്മതം

single-img
4 April 2021

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നയിക്കുന്ന കര്‍ഷക യൂണിയന്‍ നേതാവ് രാകേഷ് ടികായതിനെ ആക്രമിച്ചത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണെന്ന് എ ബി വി പി നേതാവ് കുല്‍ദീപ് യാദവ്അല്‍വാര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. രണ്ട് വര്ഷം മുന്‍പ് അല്‍വാറില്‍ പ്രവര്‍ത്തിക്കുന്ന മത്‌സ്യ യൂണിവേഴ്‌സിറ്റി പ്രസിഡണ്ടായി സ്വതന്ത്രനായി മത്സരിച്ച കുല്‍ദീപ് തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇയാള്‍ എ ബി വി പിയില്‍ ചേരുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ടികായതിന് നേരെ ആക്രമണമുണ്ടായത്. അന്വേഷണത്തില്‍ ശനിയാഴ്ച കുല്‍ദീപ് അടക്കം 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ആകെ 33 പ്രതികളാണുള്ളത്.അക്രമ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിനോട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു.