മതസ്വാതന്ത്ര്യത്തിനായി നിലനില്‍ക്കുന്നവര്‍ക്ക് വോട്ട്നല്‍കണം: ചങ്ങനാശ്ശേരി അതിരൂപത

single-img
3 April 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ട് നല്‍കണമെന്ന് വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത ആഹ്വാനം ചെയ്തു. രാജ്യത്തിന്‍റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്.

അതിനാല്‍ തന്നെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തമബോധ്യത്തോടെ വോട്ട് രേഖപ്പെടുത്തണമെന്നുമാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ നിര്‍ദ്ദേശം.