യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

single-img
3 April 2021

യുപിയിലെ മീററ്റില്‍ ട്യൂഷന്‍ കഴിഞ്ഞ് വരവെ കൂട്ടബലാത്സംഗത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. പെണ്‍കുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പിലെ വിവരമനുസരിച്ച് നാലുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അവരില്‍ ലഖാഹന്‍, വികാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും മറ്റുരണ്ടുപേര്‍ക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ ശേഷം മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. ഈ സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി കുടുംബാംഗങ്ങളോട് താന്‍ ബലാത്സംഗത്തിനിരയായത് വെളിപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍തന്നെ വളരെ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.