സഭയെ അവഹേളിക്കുന്ന മറുപടി നല്‍കി; കസ്റ്റംസിന് നോട്ടീസ് അയച്ച് നിയമസഭ എത്തിക്സ് ആന്റ് പ്രിവിലിജ് കമ്മിറ്റി

single-img
3 April 2021

കേന്ദ്ര ഏജൻസിയായ കസ്റ്റംസിന് കേരളാ നിയമസഭ എത്തിക്സ് ആന്റ് പ്രിവിലിജ് കമ്മിറ്റിയുടെ നോട്ടീസ്. കസ്റ്റംസ് നടത്തിയ ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ കസ്റ്റംസ് സംസ്ഥാന നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് നോട്ടീസിൽ പറയുന്നു. മാത്രമല്ല, ഈ മറുപടി കസ്റ്റംസ് തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും അവഹേളനമെന്ന് നോട്ടീസിലുണ്ട്.

നിയമസഭാ കമ്മിറ്റിക്ക് രാജു എബ്രഹാം നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ആദ്യം നൽകിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടറിയേറ്റ് കസ്റ്റംസിൻ്റെ ശ്രദ്ധയിൽ പെടുത്തി. ഇതിന് നൽകിയ മറുപടിയാണ് പ്രിവിലേജ് നോട്ടീസിന് ഇടയാക്കിയത്. സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് നിയമസഭയുടെ നോട്ടീസില്‍ പറയുന്നു.