കുവൈത്തില്‍ റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആലോചന

single-img
3 April 2021

കുവൈത്തില്‍ റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആലോചന. റമദാനിലെ അവസാന 10 ദിവസങ്ങളില്‍ രാജ്യത്ത് മുഴുവന്‍ സമയ കര്‍ഫ്യൂ നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന് ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് നിലവിലുള്ള ഭാഗിക കര്‍ഫ്യൂ ഏപ്രില്‍ 22 വരെ നീട്ടിയതായി ഇന്നലെ ചേര്‍ന്ന മന്ത്രി സഭ യോഗം അറിയിച്ചിരുന്നു .രാജ്യത്ത് കോവിഡ് മരണങ്ങളും അണുബാധയും ,തീവ്രപരിചരണ വിഭാഗത്തിലെ കേസുകളുടെ എണ്ണവും ഇനിയും വര്‍ധിക്കുകയാണെങ്കില്‍ റമദാനിലെ അവസാന പത്ത് ദിവസങ്ങളിലായി മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് പദ്ധതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .ഇത് ഈദുല്‍ ഫിത്തര്‍ വരെ തുടരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്