പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംസ്ഥാന ബിജെപി നേതൃത്വം തെറ്റിദ്ധരിപ്പിച്ചു; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

single-img
3 April 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്ഥാന ബിജെപി നേതൃത്വവും കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും ശബരിമല വിഷയത്തില്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2019ല്‍ പ്രധാനമന്ത്രി ശബരിമലയില്‍ ആചാരസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് തിരുവനന്തപുരത്ത് വച്ച് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒട്ടേറെ നിയമങ്ങള്‍ കൊണ്ടുവന്നിട്ടും ശബരിമലയില്‍ മാത്രം നിയമനിര്‍മാണം നടന്നില്ല. സുപ്രിംകോടതി വിധി എല്ലാവരുമായി ചര്‍ച്ച ചെയ്തേ തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട ദേവസ്വംമന്ത്രി വിശ്വാസികള്‍ക്കെതിരായ നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായെന്ന് നരേന്ദ്രമോദി പറഞ്ഞു. വിശ്വാസികളെ ലാത്തിച്ചാര്‍ജ് ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് തിരുവനന്തപുരത്തെ ഒരു മന്ത്രിയെന്ന് പേരു പറയാതെയായിരുന്നു വിമര്‍ശനം.