മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു; ക്രൈം ബ്രാഞ്ചിന് മൊഴിനല്‍കി സന്ദീപ്‌

single-img
2 April 2021

സംസ്ഥാന ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന് എതിരെ സ്വര്‍ണക്കടത്ത് കേസിലെ മാപ്പ് സാക്ഷി സന്ദീപ് നായരുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായും കസ്റ്റഡിയിലും ജയിലിലും വച്ച് വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് നായര്‍ മൊഴി നല്‍കി.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.

ഇന്ന് സന്ദീപിനെ അഞ്ച് മണിക്കൂർ നേരം ക്രൈംബ്രാഞ്ച് ജയിലിൽ ചോദ്യം ചെയ്തിരുന്നു.കേന്ദ്ര ഏജന്‍സിയായ ഇഡിക്കെതിരായ കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്. സംസ്ഥാന മുഖ്യമന്ത്രി, സ്പീക്കർ, കെ.ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപിന്റെ മൊഴി.