വിറങ്ങലിച്ചുനിന്ന മനുഷ്യരെ പിണറായിവിജനാണ് മാറോടുചേര്‍ത്തതെന്ന് പി.സി.ചാക്കോ

single-img
2 April 2021

വിറങ്ങലിച്ചുനിന്ന മനുഷ്യരെ മാറോടുചേര്‍ത്ത് നിര്‍ത്തിയ മുഖ്യമന്ത്രിയെ അവഹേളിക്കാതിരിക്കാനെങ്കിലും യുഡിഎഫ് തയ്യാറാകണമെന്ന് എന്‍സിപി നേതാവ് പി സി ചാക്കോ പറഞ്ഞു. കേരളപുരത്തും ശൂരനാട് കക്കാകുന്നിലും എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ലതിനെ അംഗീകരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അഞ്ചുകൊല്ലം കൂടുമ്പോള്‍ ഭരണം മാറുമെന്ന വിശ്വാസത്തിലാണ് അവര്‍. യാഥാര്‍ഥ്യം തിരിച്ചറിയാന്‍ അവര്‍ക്കു കഴിയുന്നില്ല. മന്ത്രി മേഴ്സിക്കുട്ടിഅമ്മയ്ക്കും സര്‍ക്കാരിനുമെതിരെ ഉന്നയിച്ച ആരോപണം ചീറ്റിയപ്പോള്‍

വോട്ടര്‍പട്ടികയില്‍ ക്രമക്കേട് എന്നു പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് പ്രതിപക്ഷനേതാവ്. ഇതൊന്നും ഇനി ഏശാന്‍ പോകുന്നില്ല. കേരളം എല്‍ഡിഎഫ് സര്‍ക്കാരിനു തുടര്‍ച്ചയും പിണറായി വിജയന് രണ്ടാംമൂഴവും നല്‍കുമെന്നതില്‍ സംശയമില്ല. കേരളത്തില്‍ ഇന്ന് പവര്‍കട്ട് ഇല്ല, ലോഡ്ഷെഡിങ് ഇല്ല. മന്ത്രി എം എം മണി ഒരു അത്ഭുത മനുഷ്യനാണ്. 268 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാന്‍ സാധാരണക്കാരില്‍ സാധാരണക്കാരനായ പച്ചയായ മനുഷ്യന്‍ എം എം മണിക്കു കഴിഞ്ഞു.