പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് പാര്‍ട്ടിയല്ല; വിശേഷണങ്ങള്‍ നല്‍കുന്നത് വ്യക്തികള്‍: കോടിയേരി

single-img
2 April 2021

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് പാര്‍ട്ടിയല്ലെന്നും വിശേഷണങ്ങള്‍ നല്‍കുന്നത് വ്യക്തികളാണ് എന്നും മുന്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരത്തിലുള്ള പ്രയോഗവുമായി പാർട്ടിക്ക് ബന്ധം ഇല്ലെന്നും ക്യാപ്റ്റന്‍ എന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി ഒരിടത്തും നല്‍കിയിട്ടില്ലെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.

പാർട്ടിയെ സംബന്ധിച്ച് എല്ലാവരും സഖാക്കൾ ആണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം ഇടതുമുന്നണിയുടെ ഉറച്ച സീറ്റാണെന്നും സി പി എം ഭയക്കുന്നുവെന്നത് രമയുടെ വെറും തോന്നലാണെന്നും കോടിയേരി പറഞ്ഞു. നേരത്തെ തന്നെ ടി പി വധം എല്ലാ തെരെഞ്ഞെടുപ്പിലും ചർച്ചയായതാണ്. അതുപോലെ എല്ലാ കൊലപാതകങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടതുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ അക്രമത്തിനു ഇരകളായത് സി പി എമ്മാണ് എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.