കറകളഞ്ഞ വ്യക്തിത്വം, ധീരനായ രാഷ്ട്രശില്‍പി; ഇ ശ്രീധരന് വിജയാശംസകളുമായി മോഹന്‍ലാല്‍

single-img
2 April 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയായ ഇ ശ്രീധരന് വിജയാശംസ നേര്‍ന്ന് സിനിമ നടന്‍ മോഹന്‍ ലാല്‍. വീഡിയോ സന്ദേശത്തിലൂടെയാണ് മോഹന്‍ലാല്‍ ഇ. ശ്രീധരന് വിജയാശംസ നേര്‍ന്നത്. രാജ്യത്തിന്റെപ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശില്‍പിയാണ് ശ്രീധരനെന്നും അദ്ദേഹത്തിന്റെ സേവനം ഇനിയും നമുക്ക് ആവശ്യമുണ്ടെന്നും മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

വീഡിയോ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

ഓരോ ഭാരതീയരും അഭിമാനിക്കാന്‍ ഇവിടെ നമുക്ക് ഒരു വ്യക്തിത്വമുണ്ട്, ഇ ശ്രീധരന്‍ സര്‍. കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 46 ദിവസങ്ങള്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിയ ധീഷണശാലി.

ഡല്‍ഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശില്‍പി. ഏല്‍പ്പിച്ച ജോലി സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കി ബാക്ക വന്ന തുക സര്‍ക്കാരിനെ തിരികെ ഏല്‍പ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം. ഭാരതം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാന്‍ ശ്രീ ഇ ശ്രീധരന്‍ സര്‍.

വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ട്. ശ്രീധരന്‍ സാറിന് എന്റെ എല്ലാവിധ വിജയ ആശംസകളും.

https://www.facebook.com/103185535194361/videos/1649289221928629