കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്; മാധ്യമ പ്രവര്‍ത്തകരോട് എംഎം മണി

single-img
2 April 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ കെഎസ്ഇബി–അദാനി ആരോപണത്തിൽ പ്രതികരണവുമായി എത്തിയ വൈദ്യുതി മന്ത്രി എംഎം മണി മാധ്യമ പ്രവർത്തകരോട് സംസാരിച്ച രീതി സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. അദാനിയുമായി കെഎസ്ഇബിയോ സർക്കാരോ കരാർ ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം എം മണി പ്രതികരിച്ചിരുന്നു. ഇതിനൊപ്പമാണ് മണി മാധ്യമപ്രവർത്തകരോട് കയർക്കുന്ന വിഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സംസ്ഥാന വൈദ്യുതി ബോർഡും അദാനി ഗ്രൂപ്പും തമ്മിൽ വഴിവിട്ട കരാർ ഉണ്ടാക്കിയെന്ന ചെന്നിത്തലയുടെ ആരോപണത്തിനാണ് മന്ത്രിയുടെ മറുപടി. ‘കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ട് അതുകൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്. അല്ലേൽ പൊയ്ക്കോ. എനിക്ക് നിങ്ങളെ കാണാൻ സൗകര്യമില്ല. എന്നോട് അതുമിതുമൊക്കെ ചോദിച്ചാൽ ഞാൻ വല്ലതുമൊക്കെ പറയും. അറിയാമല്ലോ..’ മണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.