വൈദ്യുതി വകുപ്പിന് അദാനിയുമായി കരാറില്ലെന്ന് എം.എം. മണി

single-img
2 April 2021

വൈദ്യുതി വകുപ്പ് അദാനിയുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നതെന്നും എം.എം.മണി മാധ്യമങ്ങളോട് പറഞ്ഞു.

പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് മാത്രമാണ് വൈദ്യുതി വാങ്ങുന്നതെന്നും വിവരങ്ങള്‍ വൈദ്യുതി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണെന്നും എം.എം. മണി പ്രതികരിച്ചു.
അദാനി-കെ.എസ്.ഇ.ബി കരാറില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 8850 കോടിയുടേതാണ് കരാറെന്നും, 1000 കോടി രൂപ അദാനിക്ക് ലാഭമുണ്ടാകുമെന്നാണ് ആരോപണം. ഈ വിഷയത്തില്‍ പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വൈദ്യുതിമന്ത്രി എം.എം.മണി