ഭീം ആർമിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതി പി ആര്‍ അനുരാജി

single-img
2 April 2021

ഭീം ആർമി പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളിയായ കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ ഹിന്ദി ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥിനി പി ആര്‍ അനുരാജി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ കേരള ഘടകത്തിലെ സജീവ പ്രവര്‍ത്തകയായ അനുരാജി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും സജീവ പ്രവര്‍ത്തകയാണ്.

രാജ്യത്തെ ദളിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്. ഭരണ ഘടനാ ശില്പിയായ ഡോ.ബി.ആര്‍.അംബേദ്കറുടെയും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു പ്രചോദനം. കോളേജില്‍ കുടിവെള്ളത്തിനും വൃത്തിയുള്ള ബെഞ്ചുകള്‍ക്കും വേണ്ടി ദളിത് യുവാക്കള്‍ നേരിടേണ്ടിവന്ന വിവേചനത്തിന്റെ ഫലമായി പിറവികൊണ്ട പ്രസ്ഥാനമാണ് ആസാദിന്റെ ഭീം ആര്‍മി.