റമദാന്‍ മാസത്തില്‍ ജോലി സമയം നാലര മണിക്കൂര്‍ മാത്രം ; കുവൈറ്റ് സിവില്‍ സര്‍വ്വീസ്

single-img
2 April 2021

റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തന സമയം നാലര മണിക്കൂര്‍ മാത്രമായിരിക്കണമെന്ന് സിവില്‍ സര്‍വ്വീസ് ബ്യൂറോ ഉത്തരവിറക്കി ആരോഗ്യ വിഭാഗം അധികൃതരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. എന്നാല്‍ ഓരോ സ്ഥാപനത്തിലെയും ജോലിയുടെ സ്വഭാവം അനുസരിച്ചു സമയ ക്രമം നിശ്ചയിക്കാം . പൊതു താല്‍പ്പര്യങ്ങള്‍ , പൊതു സുരക്ഷാ ആവശ്യകതകള്‍, നിബന്ധനകള്‍, പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ എന്നിവ പാലിച്ചുവേണം സ്ഥാപനങ്ങളുടെ സമയക്രമം നിശ്ചയിക്കുവാനെന്നും സര്‍ക്കുലറില്‍ പറയുന്നു.