ആര്‍എംപിയെ തോല്‍പ്പിക്കാന്‍ ആസൂത്രിത ശ്രമമെന്ന് കെ.കെ.രമ

single-img
2 April 2021

വടകരയില്‍ തന്നെ തോല്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്ന് കെ.കെ രമ. നേരത്തെ നിശ്ചയിച്ച പരിപാടി കഴിഞ്ഞിട്ടും ഇന്ന് മുഖ്യമന്ത്രി വടകരയില്‍ വരുന്നത് പേടിയുള്ളതിനാലാണ്. ജനങ്ങളുടെ മനസ് മനസിലാക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞിട്ടില്ല. ചന്ദ്രശേഖരനെ കൊല്ലാനേ കഴിയുവെന്നും ഞങ്ങളെ തോല്‍പ്പിക്കാനാകില്ലെന്നും രമ പറഞ്ഞു.

വടകരയില്‍ തോല്‍ക്കുമെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മിനും അറിയാമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. കോഴിക്കോട് ജില്ലയിലെ പ്രചാരണം നേരത്തെ അവസാനിപ്പിച്ച മുഖ്യമന്ത്രി ഇന്ന് വീണ്ടും വടകരയില്‍ വരുന്നത് അതുകൊണ്ടാണ്. വടകരയില്‍ രമ വിജയിച്ചു കഴിഞ്ഞുവെന്നും പ്രഖ്യാപനം ഞാന്‍ നടത്തുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.