ഫെമിനിസം എന്നാൽ എന്താണെന്നത് ഇനിയും വ്യക്തമായിട്ടില്ല: നമിത പ്രമോദ്

single-img
2 April 2021

മലയാളത്തിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് നടി നമിത പ്രമോദ്. നമിതയുടെ വാക്കുകള്‍ ഒന്ന് കേള്‍ക്കാം- ‘സത്യത്തില്‍ എനിക്ക് ഇതുവരെയും ഫെമിനിസത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ആണും പെണ്ണും ഒരു പോലെയാണെന്നാണ് .

അവര്‍ എല്ലാകാര്യത്തിലും ഒരു പോലെ ആയിരിക്കണം. പണ്ടത്തെപ്പോലെ അല്ല. ഇപ്പോള്‍ എല്ലാവരും ഇവിടെ എല്ലാ ജോലികളും ചെയ്യുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കുക’- നമിതപറയുന്നു.അതേസമയം, കാളിദാസിനൊപ്പമുള്ള നമിതയുടെ ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു . വിനില്‍ വര്‍ഗ്ഗീസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ സൈജുകുറുപ്പ്, റീബ മോണിക്ക ശ്രീകാന്ത് മുരളി, അശ്വിന്‍, തോമസ്, റിങ്കി ബിസി ഷോണ്‍ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.