കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കൊവിഡ്

single-img
1 April 2021

കൊച്ചി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കൊവിഡ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ചമ്മണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ആശങ്ക ഉളവാക്കുന്നതാണ്.

തന്റെ ഫേസ്ബുക്ക് പേജിലൂടെ ടോണി ചമ്മണി തന്നെയാണ് കൊവിഡ് ബാധയെപ്പറ്റി അറിയിച്ചിരിക്കുന്നത്.

ചമ്മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയമുള്ളവരെ,
ഇന്നലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു രാത്രിയില്‍ നടത്തിയ പരിശോധനയില്‍ എനിക്കു കോവിഡ് പോസിറ്റീവ് ആണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നു. എന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിക്കണം. എന്നോട് ഏറ്റവും അടുത്തിടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണം. ” ഈ സാഹചര്യത്തെ തരണം ചെയ്യാന്‍ എല്ലാവരും കൂടെ ഉണ്ടാകണം”
സ്‌നേഹത്തോടെ നിങ്ങളുടെ
ടോണി ചമ്മണി