തമിഴ്‌നടന്‍ രജനികാന്തിന് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്

single-img
1 April 2021

രജനികാന്തിന് 2019-ലെ ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിനിമാ പുരസ്‌കാരം പ്രഖ്യാപിച്ചത്. നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്ന നിലയില്‍ രജനികാന്ത് നല്‍കിയ സംഭാവനകള്‍ വളരെ മികച്ചതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ രജനികാന്തിന് 2019ലെ ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്ന നിലയില്‍ രജനികാന്ത് നല്‍കിയ സംഭാവനകള്‍ വളരെ മികച്ചതാണ്.‘- ജാവദേക്കര്‍ പറഞ്ഞു.

1950 ഡിസംബര്‍ 12 നാണ് രജനികാന്ത് ജനിച്ചത്. യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്വാദ്.
1975-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ രജിനി അഭിനയിച്ചിട്ടുണ്ട്. അന്ധാ കാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. 1988-ല്‍ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു.