ന്യായ്പദ്ധതി നടപ്പായാൽ കേരളത്തിൽ ഒരു പാവപ്പെട്ടവൻ പോലും ഉണ്ടാകില്ല: രാഹുല്‍ ഗാന്ധി

single-img
1 April 2021

ന്യായ്പദ്ധതി നടപ്പായാൽ കേരളത്തിൽ ഒരു പാവപ്പെട്ടവൻ പോലും ഉണ്ടാകില്ലെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. പദ്ധതി കേരളത്തിന്‍റെ സമ്പദ്‍രംഗത്തെ മാറ്റി മറിക്കുമെന്നും അദ്ദേഹം കോഴിക്കോട് കൂടരഞ്ഞിയിലെ പ്രാചാരണ പരിപാടികളില്‍ സംസാരിക്കവേ അവകാശപ്പെട്ടു.

അതേപോലെ തന്നെ ബഫർ സോൺ നിർദേശം കേന്ദ്രത്തിന് നൽകിയത് കേരളാ സർക്കാരെന്നും രാഹുൽ ആരോപിച്ചു. കര്‍ഷകരുടെ ക്ഷേമത്തിന് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സംസ്ഥാനത്തെ വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള ഒന്നര കിലോമീറ്റര്‍ വായുപരിധിയെ ബഫര്‍ സോണാക്കാനുള്ള വിജ്ഞാപനമാണ് ബത്തേരി നിയമസഭാ മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി പ്രധാനപ്പെട്ട ഇരുമുന്നണികളും ഉയർത്തിക്കാട്ടുന്നത്.