മുസഫര്‍ നഗര്‍ കലാപ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു

single-img
1 April 2021

2013ല്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ 62 പേരുടെ മരണത്തിനിടയാക്കിയ മുസഫര്‍ നഗര്‍ കലാപ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. കേസുകള്‍ പിന്‍വലിക്കണമെന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. വിധിക്കെതിരെ മേല്‍കോടതിയെ സമീപിക്കുമെന്ന് എസ്.ഡി.പി.ഐ വ്യക്തമാക്കി.

അമ്പതിനായിരത്തില്‍ അധികം വരുന്ന മുസ്‌ലിങ്ങള്‍ പലയിടങ്ങളിലേക്കായി പലായനം ചെയ്യപ്പെട്ടുവെന്നാണ് കണക്ക്. എന്നാല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാനോ പ്രതികളെ ശിക്ഷിക്കാനോ ഇതു വരെയും കഴിഞ്ഞില്ല. ഇതിനിടയിലാണ് ബി.ജെ.പി എം.എല്‍.എ സംഗീത് സോം, വി.എച്ച്.പി നേതാവ് സാധ്വി പ്രാചി അടക്കമുള്ള 12 പ്രതികളെ വെറുതെ വിടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തെളിവുകളുടെ അഭാവം മൂലം പ്രതികളെ വെറുതെ വിടണമെന്നായിരുന്നു ആവശ്യം. കൊള്ള, തീ വെപ്പ് അടക്കമുള്ള വകുപ്പുകളായിരുന്നു സംഗീത് സോം അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരുന്നത്. 2013ലെ കലാപത്തില്‍ 510 ക്രിമിനല്‍ കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 175 കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രധാന പ്രതികളെ കുറ്റവിമുക്തരാക്കിയതോടെ കേസില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്ന വാദം പൂര്‍ണമായി ഇല്ലാതാകുകയാണ്. വിധിക്കെതിരെ മേല്‍കോടതിയെ സമീപികുമെന്ന നിലപാടിലാണ് എസ്.ഡി.പി.ഐ വ്യക്തമാക്കി.