സായ് പല്ലവിയുടെ ‘ലവ് സ്റ്റോറി’ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റ്

single-img
1 April 2021

സായ് പല്ലവിയും നാഗചൈതന്യയും ഒരുമിക്കുന്ന ‘ലവ് സ്റ്റോറി’യിലെ ലിറിക്കല്‍ വീഡിയോ സൂപ്പര്‍ ഹിറ്റ്. പുറത്തിറക്കി മണിക്കൂറുകള്‍ക്കകം ഒരു കോടി ജനങ്ങളാണ് ഗാനം കണ്ടത്.

ഫെബ്രുവരി 28നാണ് സരംഗ ദരിയ യൂ ട്യൂബില്‍ റിലീസ് ചെയ്തത്. പവന്‍ സിഎച്ച് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് മംഗ്ലിയാണ്. സുദ്ദല അശോക് തേജയാണ് ഗാനരചയിതാവ്.

ശേഖര്‍ കമ്മുലയാണ് ചിത്രത്തിന്റെ സംവിധായകന്‍. റാവു രമേഷ്, പൊസാനി കൃഷ്ണ മുരളി, രാജീവ് കണകാല, ദേവയാനി, ഈശ്വരി റാവു തുടങ്ങിയവരും പ്രധാന റോളിലെത്തുന്നു. ചിത്രം ഏപ്രില്‍ 16ന് തിയേറ്ററുകളിലെത്തും.