സി.പി.ഐ.എം വ്യാജവോട്ടുകള്‍ ചേര്‍ത്തത് സര്‍വീസ് സംഘടനകളെ ഉപയോഗിച്ചാണെന്ന് രമേശ് ചെന്നിത്തല

single-img
1 April 2021

സര്‍വീസ് സംഘടനകളെ ഉപയോഗിച്ചണ് സി.പി.ഐ.എം വ്യാജവോട്ടുകള്‍ ചേര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ട് തടയാന്‍ കോടതി മാര്‍ഗനിര്‍ദേശവും തെരെഞ്ഞടുപ്പ് കമ്മീഷന്‍ ഇടപെടലും മാത്രം മതിയാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പുറത്ത് വിട്ട പട്ടികയിലുള്ള എല്ലാവരും കുറ്റക്കാരല്ല. ഇരട്ട വോട്ടുണ്ടെങ്കില്‍ പരാതി നല്‍കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനോ കോടതിയോ ഇടപെട്ടത് കൊണ്ട് മാത്രം കള്ളവോട്ട് തടയാനാകില്ല. അതുകൊണ്ടാണ് ഇരട്ടവോട്ടുള്ളവരുടെ പട്ടിക പുറത്ത് വിട്ടതെന്നും ചെന്നിത്തല പറഞ്ഞു.

ഓപ്പറേഷന്‍ ട്വിന്‍സ് എന്ന വെബ്‌സൈറ്റ് വഴി 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിവരമാണ് പ്രതിപക്ഷം പുറത്ത് വിട്ടത്. നാല് ലക്ഷത്തിലധികം വരുന്ന ഇരട്ട വോട്ടര്‍മാര്‍ ഉണ്ടെന്ന പരാതി പ്രതിപക്ഷനേതാവ് ഉന്നയിപ്പോള്‍ 38,586 വോട്ടുകളേ ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിള്ളുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്.