ഏപ്രില്‍ മാസത്തെ അവധി ദിവസങ്ങളിലും വാക്സിന്‍ എടുക്കാം, ആശങ്ക വേണ്ട

single-img
1 April 2021

ഈ മാസം എല്ലാ ദിവസവും വാക്സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പൊതു അവധി ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ്പ് നല്‍കും. വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇത് ബാധകമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഇന്ന് ആരംഭിച്ചു. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് വാക്സിന്‍ വിതരണം. രജിസ്ട്രേഷന്‍ ഘട്ടത്തില്‍തന്നെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്യാതെ അതെ നേരിട്ട് എത്തിയും മരുന്ന് സ്വീകരിക്കാം. 45 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് 45 ദിവസം കൊണ്ട് മരുന്ന് വിതരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

45 വയസ് കഴിഞ്ഞവര്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട് www.cowin.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.