കേരളം ഉറങ്ങുമ്പോൾ ഉണർന്നിരിക്കുകയല്ല, കൂർക്കം വലിച്ചുറങ്ങുകയാണ് ചെന്നിത്തല ചെയ്യുന്നത്: പിസി ചാക്കോ

single-img
1 April 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ എൻസിപി പ്രവർത്തകർ ഇടതുപക്ഷത്തിനൊപ്പമാണെന്ന് പി സി ചാക്കോ. നിലവിൽ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇവിടെ ഭരണവിരുദ്ധ വികാരമില്ല. എൻസിപി വിട്ടുവന്ന മാണി സി കാപ്പനെ ഉപദേശിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്..

സംസ്ഥാനത്തെ വോട്ടർപട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റാണെന്നും ആരോ തയാറാക്കിയ തിരക്കഥ പ്രകാരമാണ് പ്രതിപക്ഷ നേതാവ് വരുന്നതും സംസാരിക്കുന്നതുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം ഉറങ്ങുമ്പോൾ ഉണർന്നിരിക്കുകയല്ല, മറിച് കൂർക്കം വലിച്ചുറങ്ങുകയാണ് ചെന്നിത്തല ചെയ്യുന്നത്. കേരളത്തിൽ ഇക്കുറി ഭരണത്തുടർച്ച ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു.