വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്തു

single-img
1 April 2021

വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണ കേസ് സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. പ്രതികള്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

ജനുവരി 2 നാണ് വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ വൈകിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുത്തത്. പാലക്കാട് പ്രത്യേക പോക്‌സോ കോടതിയില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് കുട്ടികളുടെ മരണത്തിലും പ്രത്യേക എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍. നിലവില്‍ അനേഷണം നടത്തുന്ന പ്രത്യേക സംഘത്തില്‍ നിന്നും കേസിന്റെ എല്ലാ രേഖകളും ഏറ്റെടുക്കും.