വികസന വിരോധികള്‍ ഇടുപക്ഷത്തിനെതിരെ ഒന്നിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി

single-img
1 April 2021

ഇടതുപക്ഷത്തിനെതിരെ വികസന വിരോധികള്‍ ഒന്നിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് മുന്നണിക്കെതിരെ ഓരോ ദിവസവും വ്യാജ കഥകള്‍ പ്രചരിപ്പിക്കുകയാണ് പിണറായി വിജയന്‍ പറഞ്ഞു. വ്യാജ രേഖകളടക്കം പല ആയുധങ്ങളും അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് അറിയുന്നത്. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തില്‍ യു.ഡി.എഫിന് വലിയ റോള്‍ ഇല്ലാതെ ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ.എം.സി.സിയുമായുള്ള കെ.എസ്.ഐ.ഡി.സി ധാരണാ പത്രം റദ്ദാക്കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവിന്റെ വാക്കുകളോടും മുഖ്യമന്ത്രി പ്രതികരിച്ചു. ഇ.എം.സി.സിയുമായുള്ള ധാരണാപത്രം റദ്ദാക്കിയെന്ന് കെ.എസ്.ഐ.ഡി.സി രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. റദ്ദാക്കിയ ധാരണാപത്രം റദ്ദാക്കിയിട്ടില്ല എന്ന് പറയുന്നത് ബോധപൂര്‍വമാണ്. തീരദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു