രാജ്യത്ത് 24 മണിക്കൂറിനിടെ 459 മരണം; 72,330 പോസിറ്റീവ് കേസുകള്‍

single-img
1 April 2021

ഇന്ത്യയിലെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,330 പോസിറ്റീവ് കേസുകളും, 459 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 1,22,21,665 ആയി. ആകെ മരണസംഖ്യ 1,62,927 ആയി. ആറ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിരൂക്ഷമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,544 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 28,12,980 ആയി. അതിനിടെ രാജ്യത്ത് 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാം

മറ്റ് സംസ്ഥാനങ്ങളിലെ പുതിയ കണക്ക്

മഹാരാഷ്ട്ര – 39,544
കര്‍ണാടക- 4225
ആന്ധ്രാപ്രദേശ് – 1184
തമിഴ്‌നാട് – 2579
ഡല്‍ഹി- 1819
ഉത്തര്‍പ്രദേശ് – 1198
ഛത്തിസ്ഖഡ് – 4563
ഗുജറാത്ത് – 2360
മധ്യപ്രദേശ് – 2332
ഹരിയാന – 1104