ഉടുമ്പന്‍ചോലയില്‍ എംഎം മണി ജയിച്ചാൽ തലമുണ്ഡനം ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി

single-img
31 March 2021

ഇത്തവണ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നും ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ മന്ത്രി എംഎം മണി വിജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം ആഗസ്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന പ്രീ പോള്‍ സര്‍വ്വേകള്‍ക്കെതിരെയും ആഗസ്തി വിമര്‍ശനം ഉന്നയിച്ചു. ഇടതിന് അനുകൂലമായ പേയ്ഡ് സര്‍വ്വേകളാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മാധ്യമങ്ങൾ നടത്തുന്ന പേയ്ഡ് സര്‍വ്വേകളില്‍ തനിക്ക് വിശ്വാസമില്ലെന്നും ഉടുമ്പന്‍ ചോലയില്‍ എംഎം മണി വിജയിക്കില്ലെന്നും ആഗസ്തി പറയുന്നു . അദ്ദേഹം വിജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്നും ആഗസ്തി പറഞ്ഞു. അതേസമയം പുറത്തുവിട്ട സര്‍വ്വേകള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ തല മുണ്ഡനം ചെയ്യാന്‍ ചാനല്‍ മേധാവികള്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ അവസാന ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാനലുകളെ വിലക്കെടുത്തതിന് സമാനമായ സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.