യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

single-img
31 March 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായതായി പരാതി. അരിതയുടെവീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആൾ മൂന്ന് ജനൽ ചില്ലുകൾ തകര്‍ത്തു എന്ന് പരാതിയില്‍ പറയുന്നു. നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് ബാനര്‍ജി സലീം എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ വ്യക്തി സിപിഎംകാരനാണെന്നും സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

അതേസമയം, സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം പ്രതികരിച്ചു. ബാനര്‍ജി സലീമിന്റെ ഫേസ്ബുക്കില്‍ അരിത ബാബുവിന്റെ വീട്ടില്‍ നിന്നുള്ള തത്സമയ വീഡിയോ ദൃശ്യവും പങ്കുവെച്ചിട്ടുണ്ട്.